രണ്ട് ഡോസ് വാക്സിനെടുത്തത് വഴി ലഭിച്ച പ്രതിരോധ ശേഷിയെ മറികടക്കാന്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് കഴിയുമെന്ന് പഠനം. ആന്റിബോഡി തെറാപ്പിയും ഫലം കാണില്ലെന്നാണ് അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെയും ഹോങ്കോങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.
പുതിയ വാക്സിന് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പഠനം മുന്നോട്ട് വെക്കുന്നു. ഒമിക്രോണിന്റെ സ്പൈക്ക് പ്രോട്ടീനിലുണ്ടാകുന്ന മാറ്റങ്ങള്‍ നിലവിലെ വാക്സിനുകളുടെ ഫലപ്രാപ്തിക്ക് ഭീഷണി സൃഷ്ടിക്കുന്നു. ഫൈസിറിന്റെയും മൊഡേണയുടെയും ബൂസ്റ്റര്‍ ഡോസിന് ഒമിക്രോണിനെതിരേ കൂടുതല്‍ പരിരക്ഷ ലഭിച്ചേക്കാമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Content highlights: vaccines and anti body therapy may not be effective for protection against omicron